Water wading

*Water wading capacity/ വെള്ളത്തിൽ കൂടി വാഹനങ്ങൾക്ക് പോകുവാനുള്ള കഴിവ് *

വെള്ളപൊക്കം സാധാരണമികൊണ്ടിരിക്കുന്ന നമ്മുടെ നാട്ടിൽ, അത്തരം സന്ദർഭങ്ങളിൽ അത്യാവശ്യ ഘട്ടം വന്നാൽ നാം നേരിടുന്ന പ്രശ്നങ്ങളെ തരണം ചെയ്യാൻ നാം ഉപയോഗിക്കുന്ന വാഹനങ്ങളുടെ water wading capacity അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. 

ഇത് നിർവചിക്കാനായി വാഹനത്തിൽ വെള്ളം കയറിയാൽ ഉണ്ടായേക്കാവുന്ന നാശനഷ്ട്ടങ്ങളുടെ/ബാധിക്കപെടുന്ന ഘടകങ്ങൾ അനുസരിച്ചു മൂന്നായി തിരിക്കാം 
1. Engine and related parts
2. Electrical parts
3. Mechanical parts

ഇത്തരം ഘടകങ്ങളെക്കുറിച്ഛ് ധാരണയില്ലെങ്കിൽ / നിങ്ങളുടെ owner's manual ൽ പ്രതിപാദിച്ചിട്ടില്ല എങ്കിൽ നിങ്ങളുടെ വാഹനത്തിന്റെ water wading capacity എന്നത് അതിന്റെ ചക്രങ്ങളുടെ central bolt വരെ ഉള്ള ഉയരം ആയിരിക്കും. (Safest water wading capacity)

ഇനിയും മുന്നോട്ട്/താഴ്ന്ന പ്രദേശത്തേക്ക് പോകേണ്ടതായുണ്ടെങ്കിൽ മുൻപ്പ് പറഞ്ഞ ഘടകങ്ങൾ പരിശോധിച്ചേ മതിയാവു 

🔵1.Engine and related parts.
വാഹനത്തിൽ വെള്ളംകയറിയാൽ ഏറ്റുവുമാദ്യം ബാധിക്കപെടുന്ന/ ആദ്യം ബാധിക്കപെടുന്ന ഭാഗമെന്നനിലയിൽ ഇത് വളരെയധികം പ്രാധാന്യമർഹിക്കുന്നു. 
Engine പൊതുവെ sealed ആയിയാണ് വാഹനത്തിൽ ഇരിക്കുന്നത് എന്നാൽ ഇവക്ക് openings ഉണ്ട് (പ്രധാനമായും വെള്ളം എളുപ്പം കേറാൻ സാധ്യതയുള്ളത്)
1. *Air Intake*
2. *Exhaust*
3. *fuel pump*

1. Air intake:- എൻജിന്റെ പ്രവർത്തനത്തിനാവശ്യമായ വായു വലിച്ചെടുക്കാനുള്ള സ്ഥലം. ഇതിലൂടെ വെള്ളം കേറുവാനാണ് സാദ്യത ഏറ്റവും കൂടുതൽ/ ആദ്യം കേറുക. സാധാരണ വാഹനങ്ങളിൽ (non turbo) ഇത് headlight ഇന്റെ ഉയരത്തിലായിരിക്കും സ്ഥിതിചെയ്യുന്നത്. Turbo ഉള്ള വാഹനങ്ങളിൽ ഇത് കുറച്ചുകൂടി താഴിയായി കാണാറുണ്ട്. 
അടയാളം: (air Intake: എങ്ങനെ തിരിച്ചറിയാം.) ഫിൽറ്ററോടുകൂടിയ ഒരു ബോക്സും അതിൽ നിന്ന് എഞ്ചിനിലേക്ക് പോകുന്നു ഒരു വണ്ണമേറിയ കുഴലും.

2. Exhaust 
എഞ്ചിനിൽ നിന്ന് ബഹിർഗമിക്കുന്ന വാതകങ്ങൾ പുറന്തള്ളാനുള്ള കുഴൽ.
വാഹനം ഓടികൊണ്ടരിക്കുന്ന അവസ്ഥയിൽ ഇതിൽകൂടി വെള്ളം കേറാനുള്ള സ്യാദ്യത ഇല്ല. നേരെ മറിച്ഛ് വെള്ളത്തിൽ കൂടി പോകുന്നസമയത്ത് പുകക്കുഴൽ വെള്ളത്തിനടിയിലായിരിക്കുകയും വാഹനം ഓഫായി പോവുകയും അത് പിന്നീട് സ്റ്റാർട്ട് ആക്കാൻ ശ്രമിക്കുകയും ചെയ്താൽ വെള്ളം അതിലുടെ വലിച്ചെടുക്കപ്പെടും(ഇത് സംഭവിക്കുന്നത് കൂടുതലും repeated അയി crank ചെയുമ്പോളാണ് )
വാഹനം ഓഫായി പോകാതെ നാക്കുക അഥവാ പോയാൽ വീണ്ടും സ്റ്റാർട്ട് ആക്കാതെ തള്ളി നീക്കുക.

3. fuel pump
ഇതിൽ വെള്ളം എത്തണമെങ്കിൽ petrl tank/fuel tank ഇൽ വെള്ളം കേറണം, പൊതുവെ fuel tank lid ഉയരത്തിൽ സ്ഥിതിചെയ്യുന്നതുകൊണ്ടും fuel lid അടച്ചിരിക്കുന്നതായത്കൊണ്ടും വെള്ളം കേറാനുള്ള സാദ്യത വളരെ വളരെ കുറവാണ്...... 

🟠2. *Electrical components* 
നമ്മുടെ വാഹനത്തിലെ ഒട്ടുമിക്ക electrical components സും വെള്ളം കേറാതെ രീതിയിൽ ആണ് വരുന്നത്(അല്ലത്തവാ *alternator, starter motor* etc) അതുകൊണ്ടുതന്നെ അവയിൽ normal water wading നടത്തുമ്പോൾ വെള്ളം കേറുമെന്ന ഭയം വേണ്ട. എന്നിരുന്നാലും വാഹനത്തിന് പഴക്കം ചെല്ലുംതോറും (heat cycles) കാരണം ഇവ അയയുവാനും വെള്ളം കേറുവാനുമുള്ള സാധ്യത ഉണ്ട്. പിന്നെ accessories, wiring cutting/channelling ഇവ ചെയ്തു വേണ്ടരീതിയിൽ സീൽ ചെയ്തിട്ടില്ലായെങ്കിലും വെള്ളം കേറി ഷോട്ടാവാം. ബാറ്ററി ടെർമിനലുകൾ വെള്ളം കേറി ഷോട്ടാവാറില്ല, പിന്നെ ഉള്ളത് relay ബോക്സ് ആണ്. അതിൽ സ്വഭാവികമായും വെള്ളംകേറാനുള്ള chance കുറവാണ് എന്നുതന്നെ പറയാം. 
ഇതിലെ ആൾട്ടർനേറ്റർ, സ്റ്റാർട്ടർ മോട്ടർ എന്നിവ വെള്ളത്താൽ ബാധിക്കപെടുന്നവയാണ് അതിനാൽ അവയുടെ ഉയരം അറിഞ്ഞു വയ്ക്കുന്നത് നല്ലതാണ് (if you are planning for a long distance water wading)

🟣3. *Mechanical components*
വെള്ളത്താൽ ഏറ്റുവും കുറഞ്ഞ രീതിയിൽ ആദ്യവും പിന്നീട് കാലക്രമേണ വേണ്ട പരിചരണം കൊടുത്തില്ലെങ്കിൽ നശിച്ചു പോകുന്നതുമായ ഭാഗങ്ങളാണിവ. പ്രധാനമായും suspension components ആണ് ഈ വിധി നേരിടുന്നവ. വെള്ളത്തിൽ ഇറക്കിയതിനു ശേഷം വേണ്ടരീതിയിൽ വൃത്തിയാക്കുകയും ഗ്രീസിങ് ചെയ്യുകയും അനിവാര്യമാണ്. Gear box ആണ് ഇത്തരത്തിൽ ബാധിക്കപെടുന്ന മറ്റൊരു ഘടകം. വാഹനത്തിലെ gear box breathers വഴി വെള്ളം കേറാനുള്ള സാധ്യതയുണ്ട്. Solid axle വണ്ടികളാണെകിൽ axle breathers വഴിയും ഇത് സംഭവിക്കാം.
By doctormechanic._

 

Comments